ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽമേള


Advertisement

പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

Advertisement

സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഇന്ന് രാവിലെ 9 മണിക്ക് പേരാമ്പ്ര വിവി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാം.

Advertisement

പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പേര് മുൻകൂട്ടി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് ( https://forms.gle/3fcEget2t7Hrtyge8). ജില്ലയിൽ നേരത്തെ കൊയിലാണ്ടിയിലും കോഴിക്കോടും മേമുണ്ടയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചിരുന്നു.

Advertisement

Summary: Job fair at perambra