ജോലി തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം; കൂടിക്കാഴ്ച ഇന്ന് (17/12/22)


Advertisement

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം. ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക്  ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. പ്ലസ് ടു, ബിരുദം, എം.ബി.എ (എച്ച്.ആര്‍), ബിരുദാനന്തരബിരുദം, വൈബ് ഡിസൈനിംഗ്, ഡിപ്ലോമ, ഐ.ടി.ഐ, പോളി, ബി.ആര്‍ക്, എം.ആര്‍ക്, ബി.എഡ്, നേഴ്‌സിംഗ്, ബി.കോം വിത്ത് ടാലി തുടങ്ങിയ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

Advertisement

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്പറില്‍ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

Advertisement
Advertisement

Summary: Job fair at district employment office