കോഴിക്കോട് ചെറുവണ്ണൂരില്‍ യുവാവിന്റെ ദുരൂഹ മരണം; വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തല്‍, സ്ഥലം പരിശോധിക്കും


കോഴിക്കോട്: ചെറുവണ്ണൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ പോസ്റ്റ് മോര്‍ട്ടത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാന്‍ ജിഷ്ണു വീണ് കിടന്ന സ്ഥലം നാളെ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം പരിശോധിക്കും.

[ad-attitude]

കോഴിക്കോട് ചെറുവണ്ണൂരിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷിച്ച് വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിനെ അബോധാവസ്ഥയില്‍ വീട്ടിലേക്കുള്ള വഴിയരികില്‍ കണ്ടെത്തിയത്. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

[ad2]

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കല്‍പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിനെ അന്വേഷിച്ച് പൊലീസ് ചെറുവണ്ണൂരിലെ വീട്ടെലത്തിയത്. നല്ലളം പൊലീസാണ് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. കല്‍പ്പറ്റ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജിഷ്ണു ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ട പൊലീസ് വീട്ടില്‍ നിന്ന് മടങ്ങി. പിന്നീടാണ് യുവാവ് വീടിന് സമീപം വീണു കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്ന് കുടുംബം അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

[ad1]

ജിഷ്ണുവിന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി.

കല്‍പ്പറ്റ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട് കണ്ടെത്തുക മാത്രമാണ് നല്ലളം പൊലീസ് ചെയ്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് ജിഷ്ണുവിനെതിരെ കല്‍പ്പറ്റ പൊലീസ് കേസ്സെടുത്തത്. മുണ്ടേരി ടൗണില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്സെടുത്തതെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു.