Tag: Jishnu

Total 3 Posts

മുപ്പതോളം പേർ ചേർന്ന് രണ്ട് മണിക്കൂർ നേരം ബാലുശ്ശേരിയിലെ യുവാവിനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും കേസിൽ നിന്നൊഴിവാക്കി പോലീസ്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 11,12 പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നജാഫ്, ഇടത് അനുഭാവി ഷാലിദ് എന്നിവർ

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവാവിന്റെ ദുരൂഹ മരണം; വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തല്‍, സ്ഥലം പരിശോധിക്കും

കോഴിക്കോട്: ചെറുവണ്ണൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ പോസ്റ്റ് മോര്‍ട്ടത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാന്‍ ജിഷ്ണു വീണ് കിടന്ന സ്ഥലം നാളെ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം പരിശോധിക്കും. [ad-attitude] കോഴിക്കോട് ചെറുവണ്ണൂരിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച

‘ജിഷ്ണുവിനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞു’, ചെറുവണ്ണൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍ സുരേഷ് കുമാര്‍. വീട്ടില്‍ നിന്ന് രാത്രി ജിഷ്ണു പുറത്ത് പോയിരുന്നു. ഇതിന് ശേഷമാണ് മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. അവര്‍ തിരിച്ച് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണുവിനെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. മകനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ മരണത്തില്‍