പ്രമേഹം, രക്തസമ്മർദ്ദം, അർബുദം തുടങ്ങിയ രോഗങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം’ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും
കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഗവ: താലൂക്ക് ആശുപത്രി സംഘടിപ്പിക്കുന്ന ജീവതാളം-സുകൃതം ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 26, 27, 28 തിയ്യതികളിലായി ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരണം യോഗം നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലീരോഗങ്ങളെ നേരത്തേ കണ്ടെത്താനും അകറ്റാനുമുള്ള പദ്ധതിയാണ് ‘ജീവതാളം’. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്‌മയിൽ താഴെ തട്ട് മുതൽ പരിശോധനയും ചികിത്സയും നടത്തും. പ്രമേഹം, രക്തസമ്മർദം, മൂത്രാശയ രോഗങ്ങൾ, ഗർഭാശയ അർബുദം, സ്‌തനാർബുദം, വായിലെ അർബുദം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സന്ധ്യാ കുറുപ്പ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ. ഇന്ദിര, പി.കെ.നിജില, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, എ.അസീസ്, സിന്ധു സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.വിനോദ്, എച്ച്.ഐ.മാരായ കെ.രാജേഷ്, കെ.ബിന്ദു കല, നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ്, ആശുപത്രി പി.ആർ.ഒ ജയ പ്രവീൺ, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, എം.പി.വിപിന എന്നിവർ സംസാരിച്ചു.
Summary: jeevathalam Megha medical camp and exibhition at Koyilandy