താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: ചുരം രണ്ടാം വളവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്, ഫാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Summary: : Jeep overturned at Thamarassery pass, two injured