ജെ.സി.ഐ കൊയിലാണ്ടി മേഖലയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍; 42ാംമത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതലയേറ്റു
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 വര്‍ഷത്തേയ്ക്കുളള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.
ജെ.സി.ഐ. 42ാം മത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതല ഏറ്റെടുത്തു. ഡോ. അഖില്‍ എസ് കുമാര്‍ സെക്രട്ടറിയായും അര്‍ജ്ജുന്‍ എന്‍.ജെ ട്രഷററായും ചുമതലയേറ്റു.
ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി ഇല ഇവന്റ് ഹൗസില്‍ വെച്ച് നടന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ് മുഖ്യാതിഥി ആയിരുന്നു.
സോണ്‍ പ്രസിഡണ്ട് രാകേഷ് നായര്‍, ഗോകുല്‍ ജെ.ബി, അശ്വിന്‍ മനോജ്, ഡോ ബി.ജി അഭിലാഷ്, സന്തോഷ് നായര്‍, ഡോ. അഖില്‍ .എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.