35ല്‍ പരം കമ്പനികളിലായി 650ല്‍ പരം ഒഴിവുകള്‍; കൊയിലാണ്ടിയില്‍ ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്.

വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്.
കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരവും പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് -8075031668, 8075641327. Registration link:https://jobfair.plus/koyilandy/.