ഗുണമേന്മയുളള പച്ചക്കറികള്‍ വിളയിച്ച് ജവാന്‍ കര്‍ഷക സംഘം; വിളവെടുപ്പ് ആഘോഷമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: പച്ചക്കറി വിളവെടുപ്പ് ഉത്സവമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. കൃഷിഭവന്റെ നേതൃത്വത്തില്‍ മൂടാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ജവാന്‍ കര്‍ഷക സംഘം നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.

ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴില്‍ നടത്തിയ വിളവെടുപ്പ് ഉത്സവം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പുതുതായി കൃഷി ചെയ്യുന്ന പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രബ്‌ന നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷീജ പട്ടേരി ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക് പഞ്ചായത്ത് അംഗം സുഹറ ഖാദര്‍, വാര്‍ഡ് മെമ്പര്‍ ഹുസ്‌ന, കൃഷി ഓഫീസര്‍ ഫൗസിയ, ഐസിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, പി നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ജവാന്‍ കര്‍ഷക കൂട്ടം കണ്‍വീനര്‍ സത്യന്‍ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.