ഓർത്തുവയ്ക്കാം; എസ്ബിഐ പുറത്തുവിട്ട 2025 ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ
തിരുവനന്തപുരം: 2025 ജനുവരിയിൽ ഏതൊക്കെ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമെന്ന ലിസ്റ്റ് പുറത്തുവിട്ട് എസ്ബിഐ. ജോലിയും ബാങ്കിംഗ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ജനുവരിയിലെ പ്രധാന അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടുകയാണെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും എടിഎമ്മുകളിലൂടെയും ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു.
അതേ സമയം ഈ വർഷത്തെ ബാങ്ക് അവധികളുടെ ഔദ്യോഗിക ലിസ്റ്റ് ആർബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
1 ജനുവരി 2025, ബുധനാഴ്ച: പുതുവത്സര ദിനം – രാജ്യത്തുടനീളം
6 ജനുവരി 2025, തിങ്കൾ: ഗുരു ഗോവിന്ദ് സിംഗ് ജയന്തി – നിരവധി സംസ്ഥാനങ്ങൾ
11 ജനുവരി 2025, ശനിയാഴ്ച: മിഷനറി ദിനം – മിസോറാം
11 ജനുവരി 2025, ശനിയാഴ്ച: രണ്ടാം ശനിയാഴ്ച – രാജ്യത്തുടനീളം
12 ജനുവരി 2025, ഞായർ: സ്വാമി വിവേകാനന്ദ ജയന്തി – പശ്ചിമ ബംഗാൾ
13 ജനുവരി 2025, തിങ്കൾ: ലോഹ്രി – പഞ്ചാബും മറ്റ് സംസ്ഥാനങ്ങളും
14 ജനുവരി 2025, ചൊവ്വാഴ്ച: സംക്രാന്തി – നിരവധി സംസ്ഥാനങ്ങൾ
14 ജനുവരി 2025, ചൊവ്വാഴ്ച: പൊങ്കൽ – തമിഴ്നാട്, ആന്ധ്രാപ്രദേശ്
15 ജനുവരി 2025, ബുധൻ: തിരുവള്ളുവർ ദിനം – തമിഴ്നാട്
15 ജനുവരി 2025, ബുധനാഴ്ച: തുസു പൂജ – പശ്ചിമ ബംഗാൾ, അസം
23 ജനുവരി 2025, വ്യാഴം: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി – പല സംസ്ഥാനങ്ങളും
24 ജനുവരി 2025, ശനിയാഴ്ച: നാലാം ശനിയാഴ്ച – രാജ്യത്തുടനീളം
26 ജനുവരി 2025, ഞായർ: റിപ്പബ്ലിക് ദിനം – രാജ്യത്തുടനീളം
30 ജനുവരി 2025, വ്യാഴം: സോനം ലോസർ – സിക്കിം