‘വൈദ്യുതി മേഖലയുടെ സ്വകാര്യ വൽക്കരണം രാജ്യത്തിനാപത്ത്’; വൈദ്യുതനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കൊയിലാണ്ടിയിൽ ജനസഭ


Advertisement

കൊയിലാണ്ടി: വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതനിയമ ഭേദഗതി ബിൽ – 2022 പിൻവലിക്കുക എന്ന ആവശ്യമുയർത്തി ഇലെക്ട്രിസിറ്റി ഉദ്യോഗസ്ഥർ. എൻ.സി.സി.ഓ.ഇ.ഇ.ഇ കൊയിലാണ്ടി നോർത്ത് സംഘടിപ്പിച്ച ജനസഭ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മറ്റിയംഗം പി.കെ അജീഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യ്തു.

Advertisement

പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ജി സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സുന്ദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Advertisement

വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കു നിയന്ത്രണം ഉറപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്നാണു വിമർശനം. സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും ലൈസൻസ് വേണ്ടെന്നുമാണു നിയമഭേദഗതിയിലുള്ളത്. കേന്ദ്ര സർക്കാരാണ് സ്വകാര്യ സംരംഭകരുടെ യോഗ്യത നിശ്ചയിക്കുക. സംസ്ഥാന സർക്കാരിനോ റഗുലേറ്ററി കമ്മിഷനോ ഇതിൽ അവകാശമുണ്ടാവില്ല.

Advertisement

ഒഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാർ വിശദീകരണം നടത്തി. എൻ കെ ഭാസ്കരൻ, എം പത്മനാഭൻ, സുനിൽ മോഹൻ, സി എം സുനിലേശൻ, നിയാസ്, എം ഷാജി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സ്വഗത സംഘം കൺവീനർ ശശീന്ദ്രൻ സ്വാഗതവും രാജൻ ജി.കെ നന്ദിയും അർപ്പിച്ചു.