വിദ്യാര്‍ത്ഥികള്‍ക്കായി അബാക്കസ് പരിശീലനവുമായി ജനകീയമുക്ക് മഹല്ല് കമ്മിറ്റി
കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി അബാക്കസ് പരിശീലനത്തിന് തുടക്കം. ജനകീയമുക്ക് മഹല്ല് കമ്മിറ്റിയുടെയും കെയര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. അബാക്കസ് പരിശീലനത്തിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് അസ്ലം വാഫി നിര്‍വഹിച്ചു.
പ്രശസ്ത പരിശീലകന്‍ മന്‍സൂര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഷീദ് പുത്തന്‍ പുര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സാജിദ് ടികെ സ്വാഗതം പറഞ്ഞ യോഗത്തില്‍ നിസാര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി.
മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ ഹാജി അബാക്കസ് ട്രെയ്‌നര്‍ ആസിഫ ടീച്ചര്‍ സഹല്‍ കൊയിലമ്പത്ത് എന്നിവര്‍ സംസാരിച്ചു. മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഹിന്ദി, മാത്‌സ് വിഷയങ്ങളില്‍ ഉള്ള സ്‌പെഷ്യല്‍ ട്യൂഷന്‍ ഈ വെക്കേഷനില്‍ ആരംഭിക്കും.