ചെങ്ങോട്ടുകാവ് കൂരിച്ചിക്കണ്ടി ജാനകി അമ്മ അന്തരിച്ചു



കൊയിലാണ്ടി : ചെങ്ങോട്ടുകാവ് കൂരിച്ചിക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

പരേതരായ കൂമുള്ളി കേളുക്കുട്ടി നായരുടെയും അമ്മാളുഅമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ കരുണാകരൻ നായർ.

സഹോദരങ്ങൾ: സാവിത്രിയമ്മ( ശ്രീപദം), കൂമുള്ളി കരുണാകരൻ നായർ (മുൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), കൂമുള്ളി ശിവരാമൻ (റിട്ട പ്രിൻസിപ്പൽ എൻ എസ് എസ് കോളേജ് മട്ടന്നൂർ ), വിശ്വനാഥൻ (റിട്ട. വെസ്റ്റേൺ ഇന്ത്യ ലിമിറ്റഡ് ), ലക്ഷ്മണൻ, പരേതനായ ബാലകൃഷ്ണൻ നായർ (ശ്രീവത്സം )