ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ


മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, എം.എം അഷറഫ്, പി.കെ അനീഷ്, മുജീബ് കോമത്ത്, കെ.പി വേണുഗോപാൽ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, കെ.എം.എ അസീസ് ഇല്ലത്ത് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

ശ്രീ നിലയം വിജയൻ, ടി.എം.അബ്ദുല്ല, ആന്തേരി ഗോപാലകൃഷ്ണൻ, ടി.കെ അബ്ദുറഹിമാൻ, ഇ.കെ മുഹമ്മത് ബഷീർ,റിഞ്ചു രാജ്, സത്യൻ വിളയാട്ടൂർ, ഹുസ്സെൻ കമ്മന, ഷബീർ ജന്നത്ത്, സുധാകരൻ പുതുക്കുളങ്ങര, ആർ.കെ രാജീവ്, കെ.കെ അനുരാഗ്, അജിനാസ് കാരയിൽ, സുരേഷ് മുന്നൊടിയിൽ നേതൃത്വം നൽകി.

Summary: Jal Jeevan Project tank construction to be completed; UDF’s dharnna at Meppayur