”കേരളമുഖ്യമന്ത്രി ബി.ജെ.പി.യുടെ ദല്ലാള്‍”; അരിക്കുളത്തെ മഹിളാ സാഹസ് യാത്രയില്‍ ജെ.ബി.മേത്തര്‍ എം.പി
അരിക്കുളം: കേരള നിയമസഭയില്‍ ബി.ജെ.പി. എം.എല്‍.എമാരെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ദല്ലാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പി.യുമായ ജെബി മെത്തര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടു പോകുന്ന പോലെ മുഖ്യമന്ത്രിയുടെ മകളെ മാസപ്പടി കേസില്‍ നിന്നും രക്ഷപ്പെടുത്തി എടുക്കലുമാണ് ബി.ജെ.പി. സി.പി.എം ന് ചെയ്തു കൊടുക്കുന്ന പ്രത്യുപകാരമെന്നും ജെബി മെത്തര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം രാധ അധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സെക്രട്ടറിമാരായ ജയലലക്ഷ്മി ദത്തന്‍, വനജടീച്ചര്‍, ആമിനമോള്‍, വൈസ് പ്രസിഡണ്ട് രജനി രാമനാഥ്, കെ.പി.സി.സി. മെമ്പര്‍ പി.രത്‌നവല്ലി, ശ്രീജ പുളിയത്തിങ്കല്‍, കെ.സന്ധ്യ എന്നിവര്‍ സംസാരിച്ചു.