ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനം; നോക്കാം വിശദമായി


കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐടിഐ കളിലായി 13 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 

260 സീറ്റുകളാണ് ഇതിനായി സംവരണം ചെയ്തിട്ടുള്ളത്. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ് സൈറ്റ് ആയ www.labourwelfarefund.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപ്ലൈ നൗ-ല്‍ ഐടിഐ ട്രെയിനിംഗ് പ്രോഗ്രാമിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപന്റ് നല്‍കും.

പ്രവേശനം ലഭിക്കുന്ന ഐടിഐ കളും ഗ്രേഡുകളും:

കോഴിക്കോട്- റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍,

കണ്ണൂര്‍- ഇലക്ട്രോണിക്ക് മെക്കാനിക്ക്,

അഴിക്കോട്-ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍,

മലമ്പുഴ-ഇലക്ട്രിഷ്യന്‍

ധനുവച്ചപുരം-വയര്‍മാന്‍, ചാക്ക-ടര്‍ണര്‍,       

ആറ്റിങ്ങല്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,

കൊല്ലം-മെക്കാനിക്ക് ഡീസല്‍,

ഏറ്റുമാനൂര്‍-വെല്‍ഡര്‍/ഫില്‍റ്റര്‍

ചെങ്ങന്നൂര്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,

കളമശ്ശേരി-ഫില്‍റ്റര്‍

ചാലക്കുടി-ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്.