കുറുവങ്ങാട് താഴത്തെയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ ആനയെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനം


Advertisement

കുറുവങ്ങാട്: കുറുവങ്ങാട് താഴത്തെയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ ആനയുണ്ടാകില്ല. മണകുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നു പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ ആന എഴുന്നള്ളത്തിന് വേണ്ടയെന്ന തീരുമാനം ക്ഷേത്ര അധികൃതര്‍ എടുക്കുകയായിരുന്നു.

Advertisement

ക്ഷേത്ര തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രമണ്ണ്യന്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി ശ്രീ നാരായണന്‍ മൂസത്, ക്ഷേത്ര ഊരാളന്‍ രവീന്ദ്രന്‍.ടി എന്നിവരുമായി കൂടി ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര മുഖ്യ രക്ഷാധികാരി കെ.രാഘവന്‍, ഭരണ സമിതി പ്രസിഡന്റ് ഇ.കെ.കുഞ്ഞിരാമന്‍, സെക്രട്ടറി എം.ബാലകൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.ടി.നിഖില്‍രാജ്, കണ്‍വീനര്‍ സി.കെ.ജയേഷ് മറ്റു ഭരണ-ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Advertisement
Advertisement