ഇസ്രയേല്‍ ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: മേപ്പയ്യൂരില്‍ വനിതാ ലീഗ്


മേപ്പയ്യൂര്‍: ജന്മനാടില്‍ നിന്നും ആട്ടിയോടിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ നിലനില്‍പ്പിന്റെ ഭാഗമായുള്ള പോരാട്ടത്തെ മറപിടിച്ച് ഫലസ്തീനിലെ ജനവാസ കേന്ദ്രമായ ഗസ്സയില്‍ നിരപരാധികളായ സ്ത്രീകളെയും, പിഞ്ചു മക്കളെയും കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് വനിതാലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന ടീച്ചര്‍ ആവശ്യപ്പെട്ടു.

വനിതാലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ ആസ്‌കോ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മത് മദനി, എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി.മുജീബ്, കീഴ്പാട്ട്.പി മൊയ്തി, അഷിദ നടുക്കാട്ടില്‍, സി.കെ.ജമീല, പി.കുഞ്ഞയിശ, സീനത്ത് വടക്കയില്‍, വഹീദ പരപ്പില്‍, ജുവൈരിയ പട്ടാണ്ടി, കദീശ മൈലാടിത്തറമല്‍ സംസാരിച്ചു. സറീറ ഓളോറ സ്വാഗതവും ഷംസീറ എരവത്ത് നന്ദിയും പറഞ്ഞു.