‘യുവത്വം അംബേദ്ക്കറെ വായിക്കുന്നു’; കൊയിലാണ്ടിയില്‍ യുവ ജാഗ്രത സദസ്സുമായി ഐ.എസ്.എം
കൊയിലാണ്ടി: ഇന്ത്യയുടെ എഴുപത്തിആറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘യുവത്വം അംബേദ്ക്കറെ വായിക്കുന്നു’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം സംസ്ഥാന വ്യാപകമായി നടത്തുന്ന യുവ ജാഗ്രതാ സദസ്സ് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ഐഎസ്എം സംസ്ഥാന ട്രഷറര്‍ അദീപ് പുനൂര്‍ ഉദ്ഘാനം നിര്‍വഹിച്ചു. ഐ എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. സദസ്സില്‍ തുടര്‍ന്നു പാനല്‍ സെഷനില്‍ കെ.എന്.എം കണ്ണൂര്‍ ജില്ല ട്രഷറര്‍ ഇസ്മായില്‍ കരിയാട് മോഡറേറ്റര്‍ ആയി ചര്‍ച്ച നടന്നു.
വിവിധ രാഷ്ട്രീയ പ്രതിനിധികളായി ഫാസില്‍ നടേരി ഐ.വൈ.യു.എം.എല്‍ ജില്ല സെക്രട്ടറി സീതള്‍ രാജ് ദളിദ് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എന്.എം ജില്ല പ്രസിഡന്റ് കാസിം മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഐ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീര്‍ ഇ.കെ കൊല്ലം സ്വാഗതവും ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് സബീല്‍ തിക്കോടി നന്ദിയും പറഞ്ഞു.