മാഹിയിൽ നിന്ന് 40 കുപ്പി വിദേശമദ്യം കടത്താൻ ശ്രമിച്ചു; വടകരയിൽ ഐസക് ന്യൂട്ടൺ പിടിയിൽ


Advertisement

വടകര: മാഹിയില്‍നിന്ന് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് 40 കുപ്പി മാഹി വിദേശമദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) വാഹനപരിശോധനക്കിടയില്‍ പിടികൂടിയത്.

Advertisement

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement