തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മസേനയും ജനപ്രതിനിധികളുമെല്ലാം ഒരുമിച്ചു; ചേമഞ്ചേരിയിലെ ഇരുതണ്ണിത്തോടിലൂടെ ഇനി തെളിനീരൊഴുകും
ചേമഞ്ചേരി:തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരുതണ്ണി തോട് ശുചീകരിച്ചു. പഞ്ചായത്തിലെ 14,15,16 വര്‍ഡുകളിലൂടെ ഒഴുകുന്ന ഇരുതണ്ണി തോട് തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ശുചീകരിച്ചത്.
[ad1]
ശുചീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
[ad2]
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, വൈസ് പ്രസിഡന്റ് അജ്‌നഫ് കെ., സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ആയ അതുല്യ ബൈജു, അബ്ദുല്‍ ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉഷാകുമാരി പഞ്ചായത്ത് അംഗങ്ങളായ ശിവദാസന്‍, മമ്മദ് കോയ, ഷെരീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.