ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
കൊഴിക്കോട്: നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
പയ്യോളി സി.ഐ എ.കെ.സജീഷിനാണ് അന്വേഷണച്ചുമതല. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.ഇന്നലെ രാത്രി 12 മണിയോടെ നെല്ല്യാടി പാലത്തിന് സമീപം കളത്തിന്‍കടവില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നും കൂടെ മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.
വടകര റൂറൽ എസ്പിപി നിധിൻ രാജിന്റെ നിർദേശപ്രകാരം വടകര ഡിവൈ എസ് പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ് ഐ.കെ.എസ് ജിതേഷിന്റെയും, നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്ക. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ നിരവധി ആശുപത്രികൾ കേന്ദ്രീകരിച്ചും, മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂടാതെ സമീപത്തെ സിസി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
എന്നാൽമൃതദേഹം കണ്ടെത്തിയതിനു സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. കൂടാതെ നഗരസഭകളിലെ സമീപ പ്രദേശത്തെ ആശാ വർക്കർമാരുമായും പോലീസ് ആശയ വിനിമയം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയായ വിദഗദർ, സ്ഥലത്തെത്തി പരിശോധന നടത്തി. 25 വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു
ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി എസ് എച്ച് ഒ9497987193, എസ് ഐ 9497980798, പോലീസ് സ്റ്റേഷൻ 0496 2620236 എന്ന നമ്പറിൽ അറിയിക്കണം.