പണി തുടങ്ങിയിട്ട് കാലങ്ങളേറെയായി, ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് മാത്രം; കുരുടിമുക്ക് അങ്ങാടിയിലെ പബ്ലിക് ടോയ്‌ലറ്റ് ഉടന്‍ പണിതീര്‍ത്ത് തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഐ.എന്‍.ടി.യു.സി മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍
അരിക്കുളം: നാട്ടുകാരുടെയും കുരുടിമുക്ക് അങ്ങാടിയിലെ തൊഴിലാളികളുടെയും നിരന്തര ആവശ്യം മാനിച്ച് കുരുടിമുക്ക് അങ്ങാടിയില്‍ നിര്‍മ്മിച്ച പബ്ലിക് ടോയ്‌ലറ്റ് ഉടന്‍ പണി തീര്‍ത്ത് തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഐ.എന്‍.ടി.യു.സി മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍.
കുരുടിമുക്കില്‍ ഒരു പബ്ലിക് ടോയ്‌ലറ്റ് നിര്‍മിക്കും എന്നുള്ളത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതുപ്രകാരം ടോയ്‌ലറ്റ് നിര്‍മ്മിച്ചെങ്കിലും പണി തീര്‍ത്ത് തുറന്നുകൊടുക്കാത്തതിനാല്‍ ഇവിടുത്തുകാര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നു. ഒരു സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് ഈ ബാത്‌റൂം ഉണ്ടാക്കിയിട്ടുള്ളത്. ബില്‍ഡിങ് ജോലിയും മറ്റു മൈന്റനന്‍സ് ജോലികളും പരമാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല. എത്രയും പെട്ടെന്ന് വൈദ്യുതി കണക്ഷന്‍ എടുത്ത് ഈ ബാത്‌റൂം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും ഐ.എന്‍.ടി.യു.സി മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ കുരുടിമുക്ക് യൂണിറ്റ് ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്
റിയാസ് ഊട്ടരി യോഗം ഉദ്ഘാടനം ചെയ്തു.
അനില്‍കുമാര്‍ അരിക്കുളം, ഷിനോജ് മുണ്ടോട്ടില്‍, മുഹമ്മദ് ചാലില്‍, ബാബു കുഞ്ഞമ്പുറത്ത്, ഫൈസല്‍ കിഴക്കയില്‍, ബൈജു വാകമോളി, അമ്മദ്.സി.എം എന്നിവര്‍ സംസാരിച്ചു.