‘മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സി മണ്ഡലം സമ്മേളനം
കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെയും മത്സ്യ വിതരണ തൊഴിലാളികൾക്കുള്ള ഐ.ഡി. കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനവും ഡി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജനാർദ്ദനൻ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു മണമൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടിയു.സി ജില്ലാ ജനറൽ സെക്രട്ടറി എ.പി.പീതാംബരൻ, കൗൺസിലർ സുമതി, വി.ടി.സുരേന്ദ്രൻ, ടി.കെ.നാരായണൻ, കെ.സുരേഷ് ബാബു, കെ.വി.ശിവാനന്ദൻ, പി.വി.ശ്രീജു, ഉണ്ണികൃഷ്ണൻ, ഷൈലേഷ് പെരുവട്ടൂർ, ശരത് ചന്ദ്രൻ.കെ, തങ്കമണി പ്രഭാകരൻ, ടി.ദേവി, ടി.എം.രാധ തുടങ്ങിയവർ പ്രസംഗിച്ചു.
Summary: intuc mandalam sammelanam at koyilandy