കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യോളജിസ്റ്റ് അഭിമുഖം 25 ന്; വിശദമായി നോക്കാം; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത: അനസ്തേഷ്യാളജിയിലുള്ള എംഡി/ഡിഎന്‍ബി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടു കൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിമാസം 1,00,000 രൂപയാണ് വേതനം.
ജൂലൈ 25 ന് രാവിലെ 11.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍: 0495-2355900.