ടൗണില്‍ ഇന്റര്‍ലോക്ക് പതിക്കല്‍; മാര്‍ച്ച് 25 മുതല്‍ നടുവണ്ണൂരില്‍ ഗതാഗത നിയന്ത്രണം
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ ഇന്റര്‍ലോക്ക് പതിക്കുന്നതിന്റെ ഭാഗമായി നടുവണ്ണൂര്‍ ബസ് സ്റ്റാന്റിന് മുന്‍വശത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കുളങ്ങരത്ത്- നമ്പിത്താന്‍കുണ്ട്- വാളൂക് – വിലങ്ങാട് റോഡ് നവീകരണവുമായി ബന്ധപെട്ട് നമ്പിത്താന്‍കുണ്ട് കലുങ്ക് പൂര്‍ണമായി പൊളിച്ച് പണിയുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തിനൂരില്‍ നിന്നും നരിപ്പറ്റ ഭാഗത്തേക്കും, നരിപ്പറ്റയില്‍ നിന്നും തിനൂര്‍ ഭാഗത്തേക്കും പോകുന്ന ഭാര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കായകൂല്‍ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതും ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ കൈവേലി വഴി പോകേണ്ടതുമാണ്.
ഉളിക്കാപറമ്പ് – കാവിലട റോഡില്‍ – ചുളളിക്കാപറമ്പ് ഭാഗത്ത് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.