ഇന്‍സ്റ്റാഗ്രാമിന് ഇനി അല്‍പം വിശ്രമിക്കാം; വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ടും ചേർക്കാം


ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും തുടങ്ങി വ്യത്യസ്തങ്ങളായ സോഷ്യലല്‍മീഡിയപ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും ഇപ്പോഴും സ്ഥിരമായി വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നവരാണ് നമ്മളില്‍ പലരും. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെയും വേദന നിറഞ്ഞ ദിവസങ്ങളെയും പലപ്പോളും പലരും ചിത്രങ്ങളായും വീഡിയോകളുമായെല്ലാം സ്റ്റാറ്റസായി ഇടാറുണ്ട്. എന്നാല്‍ അപ്പോഴേക്കെയും സ്റ്റാറ്റസിനൊപ്പം പാട്ടുകളോ മ്യൂസിക്കോ ചേര്‍ക്കാന്‍ പറ്റാത്തത് വലിയ വിഷമമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അതിനും പരിഹാരമായിരിക്കുകയാണ്. ഇനി മുതല്‍ വാട്‌സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും പോലെ മ്യൂസിക് ചേര്‍ക്കാന്‍ പറ്റും. വാട്​സാപിന്‍റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന അപ്ഡേറ്റില്‍ ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് നേരിട്ട് മ്യൂസിക് ബീറ്റോ പാട്ടോ ചേര്‍ക്കാന്‍ കഴിയും.

പ്രമുഖ ടെക് ചാനലായ WABetaInfo റിപ്പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. വാട്​സാപില്‍ സ്റ്റാറ്റസ് ഓപ്ഷനിലാണ് മ്യൂസിക് ചേര്‍ക്കാനുള്ള ഐക്കണ്‍ കാണാനുക. ഐക്കണില്‍ ക്ലിക്ക് ക്ലിക്ക് ചെയ്താല്‍ മ്യൂസിക് ലൈബ്രററി ഓപ്പണ്‍ ആവുകയും അതില്‍ നിന്നും ആവശ്യമുള്ള പാട്ടോ മ്യൂസിക് ബീറ്റോ തിരഞ്ഞെടുത്ത് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കാനും പറ്റും.

ഫോട്ടോകളിൽ 15 സെക്കന്റാണ് മ്യൂസിക് ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം വീഡിയോകളിൽ ഒരു മിനിറ്റ് ദൈർഘ്യവുമാണ് ലഭിക്കുക. നിലവില്‍ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും തിരഞ്ഞെടുത്ത വാട്​സാപ് ഉപഭോക്താക്കള്‍ക്ക് ബീറ്റ ഓപ്ഷനായി ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്.

സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കുന്ന ഗാനത്തിന്‍റെയും ആ ട്രാക്ക് വരുന്ന ആൽബത്തിന്റെയും അത് പാടിയ വ്യക്തിയുടെയോ സംഗീത സംവിധായകന്റെയോ പേരും കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ ഗാനം ഫീച്ചർ ചെയ്ത കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് എത്താനും സാധിക്കും. വാട്‌സ്ആപ്പിനെ കൂടുതല്‍ യൂസര്‍-ഫ്രണ്ട്‌ലി ആക്കാനുള്ള മെറ്റയുടെ ശ്രെമത്തിന്റെ ഭാഗമാണ് ഈ പുതിയ ഫീച്ചർ.