വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിതവില ഈടാക്കരുതെന്നും കര്‍ശന നിര്‍ദേശം; കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന


കൊയിലാണ്ടി: പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലും പച്ചക്കറികടകളിലും പലവ്യഞ്ജന കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.

താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ഷിബു.വി.വിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലേഷ് മാരാത്ത്, നാരായണന്‍.ഒ.കെ, ശ്രീനിവാസന്‍ പുളിയുള്ളതില്‍, ബൈജു.പി.കെ, ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍.പി.കെ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.