കൊയിലാണ്ടിയിൽ ആരോ​ഗ്യ വകുപ്പിന്റെ പരിശോധന; ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു


കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രാസ് ബേക്ക് ആൻഡ് ഡൈൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ലേബൽ ഇല്ലാതെ വേവിച്ച് വീണ്ടും വിളമ്പുന്നതിന് ഫ്രീസറിൽ സൂക്ഷിച്ച അൽഫാം ചിക്കൻ പിടിച്ചെടുത്തത്. സ്ഥാപനത്തിന് നോട്ടീസ് നൽകി.

വരും ദിവസങ്ങളിലും  ആരോ​ഗ്യ വകുപ്പിന്റെ പരിശോധന തുടരും. അനാരോഗ്യ ചുറ്റുപാടിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും, പഴകിയ ഭക്ഷണ സാധനങ്ങൾ വിളമ്പുന്നതും കർശനമായി തടയുമെന്നും നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

പരിശോധനയിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ.പി, കെ.റിഷാദ് ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ് സി എന്നിവർ പങ്കെടുത്തു.

Summary: Inspection of health department in Koyilandy. Old and inedible Alfam chicken kept in freezer seized