മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; ഉടമയില്‍ നിന്ന് പിഴ ഈടാക്കി
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി.
വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി സന്ദീപ് അറിയിച്ചു. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പക്ടര്‍മാരായ പ്രജീഷ് കെ.പി, റൂബി മുംതാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.