എക്‌സൈസ് സംഘത്തിന്റെ പരിശോധന; ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയായ മധ്യവയസ്‌കന്‍ പിടിയില്‍


പയ്യോളി: ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കൊയിലാണ്ടി അയനിക്കാട് കമ്പിവളപ്പില്‍ ശിവാനന്ദ (50)നാണ് അറസ്റ്റിലായത്. അയിനിക്കാട് വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തില്‍ സി.ഇ.ഒമാരായ എം.സി രഘുനാഥ്, കെ.കെ വിജിനീഷ്, എസ്.ജെ അനൂപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.