രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വടകരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
വടകര: വടകരയില്‍ നിന്നും എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചോറോട് മലോല്‍മുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (30) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
താഴെ അങ്ങോടിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി, എസ്.ഐ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
എ.എസ്.ഐ പ്രവീണ്‍, സീനിയര്‍ സിപിഒ സജീവന്‍, എസ്.ഐ മഹേഷ്, ഡ്രൈവര്‍ സിപിഒ ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Description: A native of Malolmuk arrested with MDMA in Vadakara.