കരുമലയില്‍ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


ബാലുശ്ശേരി: കരുമലയില്‍ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനം കരുമല താഴെ ക്ഷേത്രത്തിന്റെ മതിലില്‍ ഇടിച്ചു. ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.