കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൂരാച്ചുണ്ട് സ്വദേശിയാണ് കസ്റ്റഡിലായത്.
ആണ്‍ സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കയ്യില്‍ മുറിവേറ്റ പാടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസാണ് കഴിഞ്ഞദിവസം രാത്രി ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ചത്.
മൂന്നുമാസം മുമ്പാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസിനോട് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.