ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിന്റെ നാലാമത്‌ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏര്‍പ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തകനുള്ള നാലാമത് ജില്ലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. റെഡ്‌ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവര്‍ത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിന്റെ സ്മരണാര്‍ത്ഥമാണ് റെഡ്‌ക്രോസ് അവാര്‍ഡ് നല്‍കുന്നത്.

പ്രശസ്തിപത്രവും, ശില്‍പവും, കാഷ് അവാര്‍ഡുമാണ് ജേതാവിനു സമ്മാനിക്കുക. സ്വയം നിര്‍ദ്ദേശം സ്വീകരിക്കുന്നതല്ല. ജില്ലയില്‍ സ്ഥിരതാമസമാക്കിയ വ്യക്തികള്‍ക്കുവേണ്ടി സംഘടനകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും നോമിനേഷന്‍ സമര്‍പിക്കാം.

സെപ്തംബര്‍ 30 ന് വൈകീട്ട് 5 മണിക്കു മുമ്പ് താലൂക്ക് സെക്രട്ടറി, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, റെഡ്‌ക്രോസ് ഭവന്‍, കൊയിലാണ്ടി – 673305 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447478112 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.