ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അഭിഭാഷകരെ ആദരിക്കലും ലീഗൽ അവേർനസ്സ് ക്ലാസ്സും


Advertisement

കൊയിലാണ്ടി: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അഭിഭാഷകരെ ആദരിക്കലും ലീഗൽ അവേർനസ്സ് ക്ലാസ്സും സംഘടിപ്പിച്ചു. പി.എസ്.ലീലാ കൃഷ്ണൻ, പി.ശങ്കരൻ നായർ എന്നിവരെയാണ് ആദരിച്ചത്.

Advertisement

പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം വളർത്തിയെടുത്തതിൽ അഭിഭാഷകരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ.അശോകൻ അധ്യക്ഷനായി.

Advertisement

അഡ്വ. അമൽ കൃഷ്ണ, അഡ്വ. മാത്യു കട്ടിക്കാന, അഡ്വ. വി.സത്യൻ (പ്രസിഡന്റ്, കൊയിലാണ്ടി ബാർ അസോസിയേഷൻ), അഡ്വ. എൻ.സി.ചന്ദ്രശേഖരൻ, അഡ്വ. ലിജീഷ് (എ.ഐ.എൽ.യു), അഡ്വ.ടി.കെ.രാധാകൃഷ്ണൻ (സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ), അഡ്വ. ടി.കെ.ജി.നമ്പ്യാർ (അഭിഭാഷക പരിഷത്ത്), വി.വി.സുധാകരൻ (ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി), അഡ്വ. സതീഷ് കുമാർ, അഡ്വ. പി.ടി.ഉമേന്ദ്രൻ (കൊയിലാണ്ടി ബാർ അസോസിയേഷൻ സെകട്ടറി), അഡ്വ. എം.ബിന്ദു എന്നിവർ സംസാരിച്ചു.

Advertisement

ചടങ്ങിന് ശേഷം അറസ്റ്റ് ആൻഡ് ഡിറ്റൻഷൻ എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ എൻ.കൃഷ്ണകുമാർ ലീഗൽ അവേർനസ്സ് ക്ലാസ്സ് എടുത്തു.