ജോസഫിന്റെ ആത്മഹത്യ; ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ സ്വതന്ത്ര കര്‍ഷക സംഘം


പേരാമ്പ്ര: ചക്കിടപ്പാറയിലെ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ. അസീസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യോഗത്തില്‍ ടി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ.പി. മൊയതു മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയം, ടി.കെ. ബ്രാഹിം, സി.കെ. മഹമൂദ്ഹാജി, ടി.കെ.എ ലത്തീഫ്, എം.കെ. സി കുട്ട്യാലി, പുതുക്കുടി അബ്ദുറഹിമാന്‍, കരീം കോച്ചേരി, കെ.പി റസാഖ്, പ്രസിഡണ്ട് വീര്‍ക്കണ്ടി മൊയ്തു, ട്രഷറര്‍ ക മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.പി നാസര്‍ സ്വാഗതവും വീര്‍ക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു.