നിറംപിടിപ്പിച്ച കടലാസുകളില്‍ പതാകയൊരുക്കി വിദ്യാര്‍ത്ഥികള്‍, പായസം വിതരണം ചെയ്ത് ആഘോഷം; കൊയിലാണ്ടിയിലും പേരാമ്പ്രയിലുമടക്കം വിപുലമായി ആഘോഷിച്ച് സ്വാതന്ത്രദിനം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വിവിധയിടങ്ങളില്‍ സ്വാന്ത്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ എം എല്‍.എ ഓഫീസിന്റെ ഭാഗമായി പതാക ഉയര്‍ത്തി കാനത്തില്‍ ജമീല എം.എല്‍.എ. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, കൗണ്‍സിലര്‍ എ ലളിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊയിലാണ്ടി ആര്‍.എസ്.എം. എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 78ാം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. എന്‍.സി.സി കേഡറ്റ്‌സ് പങ്കെടുത്ത പരേഡോടുകൂടിയ ആഘോഷ പരിപാടിക്കള്‍ക്ക് ക്യാപ്റ്റന്‍ മനു.പി നേതൃത്വം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജേഷ് സി.പി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.

പയ്യോളി – കൊളാവിപ്പാലം ആര്‍.വൈ.ജെ.ഡി യുടെ നേതൃത്വത്തില്‍ 78-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു ദേശീയ പതാകയുയര്‍ത്തി, പി.പി. ദിനേഗ് ബാബു അദ്ധ്യക്ഷം വഹിച്ചു, എന്‍. ടി. അബ്ദുള്ള, അഭിജിത്ത് എം.ടി, ആദര്‍ശ് എരണിക്കല്‍, ധനീഷ് വി.സി. തുടങ്ങിയവര്‍ സംസ്സാരിച്ചു. പ്രകാശ് ബാബു പ്രതിജ്ഞ ചൊല്ലി. ദേശീയ ഗാനാലാപനത്തിന് ശേഷം പായ സദാനം നടത്തി.


പേരാമ്പ്ര എ.യു.പി സ്‌കൂളിലും സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. പി.പി മധു പതാക ഉയര്‍ത്തി
റിട്ടയേര്‍ഡ് ആര്‍മിനോണ്‍ കമ്മീഷന്‍ ഓഫീസര്‍ എം.കെ. ഷാജിയെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി. മധു അദ്ധ്യക്ഷത വഹിച്ചു.പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് സ്വാതന്ത്യദിന സന്ദേശം നല്‍കി.പി.എം. റിഷാദ്, സി.കെ.രേഷ്മ, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.ആര്‍ സത്യന്‍, കെ.എസ് ശ്രീജാ ഭായ്,സ്‌കൂള്‍ ലീഡര്‍ അബിന്‍ ഷംസ് എന്നിവര്‍ പ്രസംഗിച്ചു.

 

വ്യത്യസ്തമായി സ്വാതന്ത്ര്യദിനത്തെ വരവേറ്റുകൊണ്ട് കോക്കല്ലൂര്‍ സ്‌കൂള്‍. വിദ്യാലയ മുറ്റത്ത് കുട്ടികള്‍ അണിനിരന്നു കൊണ്ട് ദേശീയ പതാകയുടെ ദൃശ്യരൂപമൊരുക്കി. കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളാണ് വിദ്യാലയ മുറ്റത്ത് ഒന്നിച്ചണിനിരന്ന് ദൃശ്യരൂപം ഒരുക്കിയത്.

ദേശീയ പതാകയ്ക്കായി ക്ലാസ്സ് അടിസ്ഥാനത്തില്‍ കുട്ടികള്‍വലിയ കടലാസുകള്‍ നിറം പിടിപ്പിച്ച് കൊണ്ടുവന്നു. നിറം പിടിപ്പിച്ച കടലാസുകള്‍ കൈകളിലേന്തി കുട്ടികള്‍ അണിനിരന്നപ്പോള്‍ ത്രിവര്‍ണ്ണ പതാക മൈതാനത്ത് ദൃശ്യവിസ്മയമായി.
ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സ്‌കൗട്ട് ട്രൂപ്പ് ആണ് ‘സാഭിമാനം ഭാരതം’ എന്ന പേരില്‍ ഈ സവിശേഷ പരിപാടി സംഘടിപ്പിച്ചത്.

പ്രിന്‍സിപ്പല്‍നിഷ. എന്‍.എം, സ്‌കൗട്ട് മാസ്റ്റര്‍ മുഹമ്മദ് സി അച്ചിയത്ത്, സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ ഋഷികേശ്.ആര്‍, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ റിയോന.സി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിഷ. കെ. ആര്‍, പ്രകാശന്‍. എം,ആനന്ദന്‍. കെ.വി, അഭിലാഷ് പുത്തഞ്ചേരി,ഭിവിഷ.എ, മിനി.എസ്,ദിവ്യ രാമചന്ദ്രന്‍.ടി.കെ, വിദ്യാലേഖ. ടി.കെ, ശ്രീപ.വി, രേഷ്മ.വി.പി, സമീറ.ഡി,അബ്ദുള്‍ ബഷീര്‍.എന്‍.പി, ജയശ്രീ.വി.ആര്‍, ജസീന്ത ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.