വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കും; കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ. നിലവിൽ വ്യാപാര മാന്ദ്യം മൂലം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് മേൽ ഈ വർദ്ധനവ് അധികഭാരം ഏൽപ്പിക്കുമെന്നും, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് പ്രസിഡണ്ട് കെ.കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി രാജേഷ്, കെ ദിനേശൻ, പി.കെ ശുഹൈബ്, അമേത് കുഞ്ഞമ്മഹമ്മദ്, പി.കെ മനീഷ്, പി ചന്ദ്രൻ, യു അസീസ് (ബാബു സുകന്യ) എന്നിവർ സംസാരിച്ചു.
Description: Increase in electricity charges will ruin traders’ finances; Koyilandy Merchants Association