പെന്‍ഷന്‍ മുടങ്ങി ടെന്‍ഷനാവേണ്ട; കൊയിലാണ്ടിയിൽ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


കൊയിലാണ്ടി: നഗരസഭയില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന അറിയിപ്പുമായി കൊയിലാണ്ടി നഗരസഭാ സെക്രട്ടറി. 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം. വരുമാന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. പകര്‍പ്പില്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ കൂടി എഴുതി വേണം സമര്‍പ്പിക്കാനെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.