പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മേപ്പയൂര്‍: മേപ്പയ്യൂര്‍ പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം. കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ വള്ളില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റിഞ്ജു രാജ് എടവന, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സദസ് നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.വേണു ഗോപാല്‍, ആന്തേരി ഗോപാലകൃഷ്ണന്‍, പറമ്പാട്ട് സുധാകരന്‍, ഷബീര്‍ ജന്നത്ത്, ആര്‍.കെ.രാജീവന്‍, സുധാകരന്‍ പുതുക്കുളങ്ങര, പി.കെ.രാഘവന്‍ മാസ്റ്റര്‍, അനുരാഗ് കെ.കെ, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ബിജു കുനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, അര്‍ഷിന.എം.എം, സത്യനാഥന്‍ വി.ടി, അമ്മത് കുറ്റിപ്പുറത്ത്, സി.നാ രായണന്‍, ഹസ്സന്‍ എന്‍.കെ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.