‘വായന ബഷീറില്‍ തുടങ്ങണം’; നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര പരിപാടികളും സംഘടിപ്പിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം കല്‍പ്പറ്റ നാരായണന്‍ നിര്‍വ്വഹിച്ചു. വായന ബഷീറില്‍ തുടങ്ങണമെന്നും,വിവര സങ്കേതിക വിദ്യയുടെ കാലത്ത് വായനയുടെ ലോകം വികസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജി.യു.പി. എസ്. സവന്റീസ് കൂട്ടായ്മ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും അലമാരയും നല്‍കി.
പി.ടി.എ.പ്രസിഡണ്ട് അഷറഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എന്‍.എം. മൂസക്കോയ, വാര്‍ഡ് അംഗം സജീവന്‍ മക്കാട്ട്, എസ്.എം.സി. ചെയര്‍മാന്‍ ഷിബീഷ്, ലിജി കേച്ചേരി, കെ.കെ. മൊയ്തീന്‍ കോയ, സുഭാഷ് ബാബു, ജയകുമാര്‍ ബാണത്തൂര്‍, വി.കെ. നൗഷാദ് , സി.പി. സുജാല്‍ എന്നിവര്‍ സംസാരിച്ചു.