ഒഴിവു സമയം പ്രകൃതി ആസ്വദിക്കാം; കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ ഒരുങ്ങുന്ന സ്നേഹതീരം ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബര്‍ 7 ന്


കൊയിലാണ്ടി: കൊടക്കാട്ടുമുറി താഴെ പുഴയോരത്ത് ഒരുക്കുന്ന ‘സ്‌നേഹതീരം ‘ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബര്‍ 7 ന്. പാര്‍ക്കിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 ന് എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിക്കും. നഗരസഭ നാലാം വാര്‍ഡില്‍ കോഴിക്കോട് ജൈവവൈവിധ്യ ബോര്‍ഡിന്റെയും പരിസരവാസികളുടെയും കുടുംബശ്രീ യൂണിറ്റിന്റെയും പ്രകൃതിസ്‌നേഹികളുടെയും വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാഷിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

ജനകീയബോര്‍ഡ് നല്‍കിയ അവാര്‍ഡ് തുകയില്‍ നിന്നും 1.75 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 75 ഓളം അപൂര്‍വ്വ വൃക്ഷ തൈകളും ഇരിപ്പിടവും പുഴോര ഭംഗി ആസ്വദിക്കുവാനായി ഏറുമാടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുമാണ് പാര്‍ക്കിലേയ്ക്കുള്ള വൃക്ഷതൈകള്‍ ശേഖരിച്ചത്.


പഠനത്തോടൊപ്പം പ്രകൃതി നിരീക്ഷണം, പുഴയോര നടത്തം, സൂര്യാസ്തമയ ദര്‍ശനം, ഊഞ്ഞാലാട്ടം, സെല്‍ഫി പോയിന്റ്, ‘സേവ് ദ ഡേറ്റ് ഷൂട്ട്’, ശലഭോദ്യാനം, എന്നിവ ഈ പാര്‍ക്കിന്റെ പ്രത്യേകതകളില്‍ ചിലതു മാത്രമാണ്. യാതൊരുവിലക്കും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പാര്‍ക്കും വൃക്ഷത്തെകളും നശിപ്പിക്കരുതെന്നടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കും.

Summary: Inauguration of Snetheeram Biodiversity Park at Koyalandy Kodakkatmuuri on September 7.