മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഇനി പരിഹാരം; പിഷാരികാവില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലും ചുറ്റിലുമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി നിര്‍മ്മിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. 20 കെ.എല്‍.ഡി ശേഷിയുള്ള പ്ലാന്റ് ദേവസ്വമാണ് നിര്‍മ്മിക്കുന്നത്.
പ്രവൃത്തി ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു.
രണ്ട് കോടിയോളം രൂപ വകയിരുത്തിയാണ് നിര്‍മ്മാണം. ദ്രവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ ഉതകുന്ന മാലിന്യ സംസ്‌കരണ പ്ലാന്റും ബയോഗ്യാസ് പ്ലാന്റുമാണ് ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇതോടെ ക്ഷേത്രത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍, ഊട്ടുപുര, നാലമ്പലം എന്നിവടങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
സര്‍ക്കാറിന്റെ അക്രഡിറ്റ് ഏജന്‍സിയായ ഇന്‍ഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം കമ്മീഷണര്‍ ടി.സി. ബിജു മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റി ബോര്‍ഡംഗങ്ങളായ കീഴയില്‍ ബാലന്‍ നായര്‍, വാഴയില്‍ ബാലന്‍ നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, സി.ഉണ്ണിക്കൃഷ്ണന്‍, ടി. ശ്രീപുത്രന്‍, എം.ബാലകൃഷ്ണന്‍, പി.പി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാര്‍, മാനേജര്‍ വി.പി. ഭാസ്‌കരന്‍, പ്രൊജക്ട് എന്‍ജിനീയര്‍ എം. നാസര്‍, കെ കെ.കെ. രാകേഷ്, പി.സി. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Summary: inauguration-of-sewage-treatment-plant-to-be-constructed-in-and-around-pisharikav-temple.