മുട്ടക്കോഴി വളർത്തലിലൂടെ വരുമാനം കണ്ടെത്തി ചക്കിട്ടപാറയിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾ; വേതനവും പഠനോപകരണ കിറ്റും വിതരണം ചെയ്തു


Advertisement

ചക്കിട്ടപ്പാറ: പഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ ഉപജീവന സംരംഭത്തിന്റെ ഭാ​ഗമായുള്ള വേതനവിതരണത്തിൻ്റെയും കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ്, സൗജന്യമായി കോഴിതീറ്റ എന്നിവയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ട്രെബൽ മേഖലയിലുള്ള ആറാം ക്ലാസ് മുതൽ പി.ജിക്ക് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. 

Advertisement

ഗ്രാമപഞ്ചായത്തും നബാർഡും, സ്റ്റാർസ് കോഴിക്കോടും ചേർന്നാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലുള്ള നരേന്ദ്ര ദേവ്, സീതപ്പാറ, കൊളത്തൂർ എന്നീ ആദിവാസി കോളനികളിലെ 60 കുടുംബങ്ങൾക്കായി ആറ് ലക്ഷം രൂപ മുടക്കിയാണ് മുട്ടക്കോഴി വളർത്തൽ ഉപജീവന സംരംഭം ആരംഭിച്ചത്. ഒരു മാസം കൊണ്ട് 4000-ത്തോളം മുട്ടകൾ ഓരോ കുടുബത്തോടും ശേഖരിക്കുകയും, സ്റ്റാർസിൻ്റെ നേതൃത്വത്തിൽ മാർക്കറ്റ് ചെയ്യുകയും ചെയ്തു. ലഭിച്ച മുട്ടകളിൽ നിന്ന് ഒരാൾക്ക് ഒരു മുട്ടക്ക് 6.20 രൂപ തോതിൽ, ഒരു മാസം 500 രൂപ മുതൽ 800 രൂപ വരെ വരുമാനമുണ്ടാക്കാനും സാധിച്ചു. 

Advertisement

ചടങ്ങിൽ സ്റ്റാർസ് കോഴിക്കോടിന്റെ എക്സിക്കൂട്ടിവ് ഡയറക്ടർ ഫാദർ ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രതിനിധി അൽഫോൻസ് സംസാരിച്ചു. സ്റ്റാർസ് പ്രോജക്ട് മാനേജർ റോബിൻ മാത്യു സ്വാ​ഗതവും, സ്റ്റാർസ് കോർഡിനേറ്റർ പ്രദീഷ് നന്ദിയും പറഞ്ഞു. 

Advertisement