സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 26 ന്; മുഖ്യമന്ത്രി അടക്കം പ്രമുഖര്‍ പങ്കെടുക്കും
നടേരി: സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പി. കെ.ശങ്കരന്‍ സ്മാരക മന്ദിരം ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാവുംവട്ടത്ത് നിര്‍മ്മിച്ച സ്മാരക മന്ദിരം ശനിഴ്ച വൈകീട്ട് 3.30നാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്നു പി.കെ ശങ്കരന്‍. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച വ്യക്തിയാണ്.
പരിപാടിയില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, കാനത്തില്‍ ജമീല എം.എല്‍.എ, പി. വിശ്വന്‍, കെ.ദാസന്‍ കന്മന ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കൂടാതെ പരിപാടിയില്‍ ഹെല്‍പ്പ് ലൈന്‍ നടേരി സുരക്ഷയ്ക്ക് നല്‍കുന്ന ഫ്രീസര്‍ ഏറ്റുവാങ്ങള്‍ ചടങ്ങും നടക്കും. തുടര്‍ന്ന് വൈകീട്ട് 6 മണിക്ക് അലോഷി അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി ആര്‍.കെ. അനില്‍കുമാര്‍, പി.വി. മാധവന്‍, രാജന്‍ പഴങ്കാവില്‍, കെ.രമേശന്‍, വിജയകുമാര്‍, എം.കെ.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.