ഇനി സുഗമമായ യാത്ര; അഞ്ച് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മൂടാടി വടക്കയില്‍ മുക്ക് എളമ്പിലാട് സ്‌കൂള്‍ റോഡ് തുറന്നു


മൂടാടി: ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വടക്കയില്‍ മുക്ക് എളമ്പിലാട് സ്‌കൂള്‍ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്.

വാര്‍ഡ് മെമ്പര്‍ ടി.എം.രജുല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ഭാസ്‌കരന്‍, വി.വി. സുരേഷ്, കെ.രാഘവന്‍ മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, വിശ്വന്‍ചെല്ലട്ടം കണ്ടി എന്നിവര്‍ സംസാരിച്ചു. എളമ്പിലാട് പള്ളി കമ്മിറ്റി മധുരം വിതരണം ചെയ്തു. രവീന്ദ്രന്‍ മാസ്റ്റര്‍ ചാത്തോത്ത് സ്വാഗതവും പുഷ്പ ഗ്രീന്‍ വ്യൂ നന്ദിയും പറഞ്ഞു.