കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺ കുട്ടികൾക്കും പ്രവേശനം: ഔദ്യോഗിക പ്രഖ്യാപനം മെയ് അഞ്ചിന്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്റി സ്കൂളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പഠിക്കാം. ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനം മെയ് അഞ്ചിന് നടക്കും.

1921 ൽ കൊയിലാണ്ടിയിൽ സഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്കൂൾ വിഭജിച്ചാണ് പെൺകുട്ടികൾക്ക് മാത്രമായി 1961 ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് രൂപം കൊടുത്തത്. 61 വർഷങ്ങൾക്ക് ശേഷം വിദ്യാലയത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരു മിച്ചിരുന്നു പഠിക്കാൻ സാഹചര്യം ഒരുങ്ങുകയാണ്.

സ്കൂളിൽ പുതുതായി നിർമ്മിച്ച ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടക്കുക. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിർവഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ലാബിന്റെയും ലൈബ്രറിയുടെയും പ്രവൃത്തി പൂർത്തികരിച്ചത്.

ചടങ്ങിൽ എം. എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

[bot1]