തുറയൂരില്‍ വീടിന്റെ മതില്‍ റോഡില്‍ ഇടിഞ്ഞുവീണു; ഗതാഗതം പുനസ്ഥാപിക്കാന്‍ ഇടപെട്ട് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്


Advertisement

തുറയൂര്‍:
തുറയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ചിറക്കരയില്‍ വീടിന്റെ മതില്‍ റോഡില്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചിറക്കര റോഡിലേക്കാണ് മതില്‍ തകര്‍ന്നുവീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Advertisement

ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കല്ലും മണ്ണും റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement
Advertisement