തൊട്ടിൽപ്പാലത്ത് തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു


Advertisement

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

Advertisement

മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement

ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെയും ഈ നായ് കടിച്ചിട്ടുണ്ട്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. കടിച്ച നായക്ക് പേയിളകിയിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്ന് നാട്ടുകാരും, ടാക്സി, തൊഴിലാളികളും വ്യാപാരികളും ആവശ്യപെട്ടു.

Advertisement

summary: in thottilppalam two people were bitten by a stray dog